മാടായി ഉപജില്ല കലോത്സവം സമാപിച്ചു

കുഞ്ഞിമംഗലം എച്ച്.എസ്.എസ്, മാടായി ജി.ബി.വി.എച്ച്.എസ്.എസ്, ഹയർ ജി.യു.പി.എസ് പുറച്ചേരി ജേതാക്കൾ പഴയങ്ങാടി: മാട്ടൂൽ സ ി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മാടായി ഉപജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജനറൽ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ് കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസും മാടായി ജി.ബി.വി.എച്ച്.എസ്.എസും പങ്കിട്ടു. ജി.ബി.എച്ച്.എസ്.എസ് ചെറുകുന്ന് റണ്ണേഴ്സ് അപ്പായി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം ജേതാക്കളായി. പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ്.എസാണ് റണ്ണേഴ്സ് അപ്. യു.പി വിഭാഗത്തിൽ ജി.യു.പി.എസ് പുറച്ചേരി ഓവറോൾ ചാമ്പ്യൻഷിപ് നേടി. നെരുവമ്പ്രം യു.പി സ്കൂളിനാണ് രണ്ടാം സ്ഥാനം. എൽ.പി ജനറൽ വിഭാഗത്തിൽ എടനാട് വെസ്റ്റ് എൽ.പി സ്കൂളും വിളയാങ്കോട് സൻെറ് മേരീസ് എൽ.പി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ രണ്ടാം സ്ഥാനം പുറച്ചേരി ജി.യു.പി.എസും ചെറുകുന്ന് ബക്കീത്ത ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളും പങ്കിട്ടെടുത്തു. അറബിക് കലോത്സവം എൽ.പി വിഭാഗത്തിൽ വെങ്ങര മാപ്പിള യു.പി സ്കൂളിനാണ് ഒന്നാം സ്ഥാനം. വെങ്ങര ജി.ഡബ്ല്യൂ.യു.പി സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. യു.പി വിഭാഗം അറബിക് കലോത്സവത്തിൻെറ ഒന്നാം സ്ഥാനം മാട്ടൂൽ എം.യു.പി സ്കൂളും പഴയങ്ങാടി എം.ഇ.സി.എ ഇംഗ്ലീഷ് മീഡിയം സ്കൂളും പങ്കിട്ടെടുത്തു. രണ്ടാം സ്ഥാനം വെങ്ങര മാപ്പിള യു.പി സ്കൂളും മൊട്ടാമ്പറം ക്രസൻറ് ഇംഗ്ലീഷ് മീഡിയം സ്കൂളും പങ്കിട്ടു. അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗത്തിലെ ഒന്നാം സ്ഥാനം മാട്ടൂൽ സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസും ക്രസൻറ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് മൊട്ടാമ്പറവും പങ്കിട്ടെടുത്തപ്പോൾ പഴയങ്ങാടി എം.ഇ.സി.എ ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. സംസ്കൃതോത്സവം യു.പി വിഭാഗം ഒന്നാം സ്ഥാനം പുറച്ചേരി ജി.യു.പി എസും രണ്ടാം സ്ഥാനം നേരുവമ്പ്രം യു.പി സ്‌കൂളും നേടി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ ജി.ജി.വി.എച്ച്.എസ്.എസ് ചെറുകുന്നിനാണ് ഒന്നാം സ്ഥാനം. ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം രണ്ടാം സ്ഥാനം നേടി. സമാപനസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. അൻസാരി തില്ലങ്കേരി അധ്യക്ഷത വഹിച്ചു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലി സമ്മാനവിതരണം നടത്തി. ടി.വി. ചന്ദ്രൻ സ്വാഗതവും സഞ്ജുല ശ്രീധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.