കെ.എസ്.എസ്.പി.യു ധർണ നടത്തി

കൂത്തുപറമ്പ്: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,പെൻഷൻ പരിഷ്കരണ കമീഷനെ നിയമിക്കുക, പ്രായമേറിയ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻെറ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ടൗൺസ്ക്വയറിൽ നടന്ന ധർണ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ ഉദ്ഘാടനം ചെയ്തു. പി.എ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി ഇ. മുകുന്ദൻ, കെ. നാണു, പി.വി. ബാലകൃഷ്ണൻ, പി.നന്ദനൻ, കെ.ആബൂട്ടി, വാസു വയലേരി തുടങ്ങിയവർ സംസാരിച്ചു. ട്രഷറി പരിസരത്ത് നിന്നാണ് നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്ത പ്രകടനം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.