കോണ്‍ഗ്രസ് പ്രതിഷേധകൂട്ടായ്മ

കണ്ണൂർ: എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയെന്ന നയമാണ് സംസ്ഥാനത്ത് പിണറായിസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്‍ പറഞ്ഞു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. മേയര്‍ സുമാബാലകൃഷ്ണന്‍, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, അഡ്വ. സജീവ് ജോസഫ്, പ്രഫ. എ.ഡി. മുസ്തഫ, എം. നാരായണന്‍കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി, ചാക്കോ പാലക്കിലോടി, എം.പി. മുരളി, വി.വി. പുരുഷോത്തമന്‍, പി.സി. ഷാജി, രജനി രമാനന്ദ്, ഡോ. കെ.വി. ഫിലോമിന, എന്‍.പി. ശ്രീധരന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, ഹരിദാസ് മൊകേരി, റിജില്‍ മാക്കുറ്റി, പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.