രഘുവരനെ അനുസ്‌മരിച്ചു

മാഹി: കവിയും നാടകപ്രവർത്തകനുമായ എ. രഘുവരൻെറ സ്‌മരണക്കായി നടത്തിയ സ്വർണമെഡൽ പ്രശ്‌നോത്തരിയിൽ എൽ.പി വിഭാഗത്തിൽ തേജസും (പെരിയാണ്ടി എൽ.പി) യു.പി വിഭാഗത്തിൽ എസ്‌.ജെ. നിഹാലും (കാടാങ്കുനി യു.പി) സ്വർണമെഡൽ നേടി. എൽ.പി വിഭാഗത്തിൽ ശിവദ (അനന്തോത്ത്‌ എൽ.പി), ഷാരംഗ്‌ (പന്തക്കൽ ഗവ. എൽ.പി) യു.പിയിൽ സിയ ഷാജി (വയലളം സെൻട്രൽ യു.പി), നിരഞ്‌ജൻ കൃഷ്‌ണ (ഒളവിലം രാമകൃഷ്‌ണ എച്ച്‌.എസ്‌) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. കോയ്യോട്ടുതെരു ഗണപതിവിലാസം ജൂനിയർ ബേസിക്‌ സ്‌കൂളിൽ ടി.സി. പ്രദീപൻ, സിറോഷ്‌ലാൽ എന്നിവർ പ്രശ്‌നോത്തരി നയിച്ചു. അനുസ്‌മരണയോഗം സി.പി.എം ചൊക്ലി ലോക്കൽ സെക്രട്ടറി പി.കെ. മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. പി. ദിനേശൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.