വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍കി

കണ്ണൂർ: കന്നഡ ക്ലാസിലേക്ക് കന്നഡ മാധ്യമം അധ്യാപകരെ നിയമിക്കണം, കന്നഡ മാധ്യമം പ്ലസ് വണ്‍ തുല്യതാ പരീക്ഷയും കന്നഡ ഭാഷയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീറിൻെറ നേതൃത്വത്തിലുള്ള ജില്ല പഞ്ചായത്ത് മെംബര്‍മാര്‍ അടങ്ങുന്ന നിവേദകസംഘം വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥിന് നിവേദനം നല്‍കി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻെറ യോഗത്തിനായി കാഞ്ഞങ്ങാട് മന്ത്രി എത്തിയപ്പോഴാണ് ഇവര്‍ നിവേദനം നല്‍കിയത്. തുല്യതാ പരീക്ഷ കന്നഡ ഭാഷയില്‍തന്നെ നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കന്നഡഭാഷയില്‍ പരിജ്ഞാനം ഇല്ലാത്ത അധ്യാപകരെ നിയമിച്ച നടപടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.