ഉദുമ മേഖല ബീച്ച് ഗെയിംസ് സമാപിച്ചു

ഉദുമ: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ വകുപ്പ്, ജില്ല സ്‌പോർട്സ് കൗൺസിലിൻെറ സഹകരണത്തോടെ സംഘട ിപ്പിച്ച . ബി.ആർ.ഡി.സി എം.ഡി ടി.കെ. മൻസൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. ഇന്ദിര അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദാലി, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ ലത്തീഫ്, സംസ്ഥാന യുവജന കമീഷൻ അംഗം കെ മണികണ്ഠൻ, കെ.ഇ.എ. ബക്കർ, എം.എ. ലത്തീഫ്, പി.കെ. അബ്ദുല്ല, കെ. രവിവർമൻ, ടി.വി. ബാലൻ, അനിൽ ബങ്കളം, എ.വി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി. സുധാകരൻ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തിൽ വിജയികൾക്ക് കലക്ടർ ഡോ. ഡി. സജിത്ത് ബാബു സമ്മാനം നൽകി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.എസ്. സുധീപ് ബോസ്, കെ. പുഷ്കരാക്ഷൻ, എ. ശശികുമാർ, മൂസ പാലക്കുന്ന് എന്നിവർ സംസാരിച്ചു. പ്രോഗ്രം ജില്ല കോഓഡിനേറ്റർ പള്ളം നാരായണൻ സ്വാഗതവും ടി.വി. മുരളീധരൻ നന്ദിയും പറഞ്ഞു. ഉദുമ മേഖല ബീച്ച് ഗെയിംസ് വിജയികൾ. ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ: വോളിബാൾ (വനിതകൾ) തരംഗം ചെർക്കാപ്പാറ, ഫ്രണ്ട്സ് വെളുത്തോളി. പുരുഷന്മാർ: സൻെറർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുറ്റിക്കോൽ, കാസ്ക് ചെമ്മനാട്. ഫുട്ബാൾ: ഗോൾഡ് ഹിൽ ഹദ്ദാദ് നഗർ, ഇ.കെ.നായനാർ തൊക്കാനം മൊട്ട. കമ്പവലി വനിതകൾ: ഫ്രണ്ട്സ് അമ്പങ്ങാട്, പീപ്പിൾസ് കോളജ് മുന്നാട്. പുരുഷന്മാർ: യുവധാര ആലക്കോട്, ടൗൺ ടീം ഉദുമ. കബഡി വനിതകൾ: റെഡ് വേൾഡ് കൊപ്പൽ, ഫ്രണ്ട്സ് വെളുത്തോളി. പുരുഷന്മാർ: ഫ്രണ്ട്സ് ആറാട്ടുകടവ്, വിക്ടറി പള്ളം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.