കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ സമ്മേളനം

പാനൂർ: കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ സമ്മേളനം മീത്തലെ ചമ്പാട് കെ. ചാത്തുക്കുട്ടി നഗറിൽ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡൻറ് പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ചാക്കോ മല്ലപ്പള്ളി സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി പി.കെ. ബാബു പ്രവർത്തന റിപ്പോർട്ടും കെ. വിജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഷിംല പൊന്നത്തിനെ എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി. ശശിധരൻ, പി.കെ. ബാബു, കെ.കെ. സഹദേവൻ, പി. വിജയൻ, സി. ദാമു മാസ്റ്റർ, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.