വൃക്കരോഗ നിർണയവും ബോധവത്​കരണ ക്യാമ്പും

പാനൂർ: മുസ്ലിം വെൽഫെയർ അസോസിയേഷൻെറയും എം.എസ്.എസ് പാനൂർ യൂനിറ്റിൻെറയും തലശ്ശേരി ബൈത്തുൽ മാലിൻെറയും ആഭിമുഖ്യത് തിൽ വൃക്കരോഗ നിർണയ പരിശോധനയും ബോധവത്കരണ ക്യാമ്പും നടത്തി. പാനൂർ ഹൈസ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ കെ.വി. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. എം.ടി.കെ. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ. കെ. ഷഹീദ്, ഡോ. മൊയ്തു, പ്രഫ. എ.പി. സുബൈർ, ബാങ്കിൽ ഹനീഫ, എ.കെ. സക്കറിയ, കെ.പി. ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു. കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നെഫ്രോളജി വിഭാഗം തലവൻ ഡോ. സന്ദീപ് ശ്രീധരൻ ബോധവത്കരണ ക്ലാസ് നടത്തി. പി.പി. സുലൈമാൻ ഹാജി സ്വാഗതവും കെ.എം. റയീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.