പിണറായി ആഭ്യന്തരം ഒഴിയണം -^റസാഖ് പാലേരി

പിണറായി ആഭ്യന്തരം ഒഴിയണം --റസാഖ് പാലേരി കണ്ണൂർ: വാളയാർ, മാവോവാദി കൊലപാതകം, അന്യായമായി യു.എ.പി.എ ചുമത്തൽ തുടങ്ങി ക േരളത്തിൻെറ സമാധാനത്തിന് കളങ്കംചാർത്തുന്ന അവസ്ഥ സൃഷ്ടിച്ച പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി. കണ്ണൂർ സൗത്ത് ബസാറിലെ ഗുരുഭവനിൽ നടന്ന വെൽഫെയർ പാർട്ടി ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറുമാരായ പള്ളിപ്രം പ്രസന്നൻ, വി.വി. ചന്ദ്രൻ മാസ്റ്റർ, എൻ.എം. ഷഫീഖ്‌, സി. മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു. കെ. അബ്ദുൽ അസീസ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.