സംസ്ഥാനത്ത്​ പൊലീസ്​ രാജ്​ -^എസ്​.ഡി.പി.​െഎ

സംസ്ഥാനത്ത് പൊലീസ് രാജ് --എസ്.ഡി.പി.െഎ കണ്ണൂർ: കോഴിക്കോട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി അംഗീ കരിക്കാൻ കഴിയില്ലെന്നും സംസ്ഥാനത്ത് പൊലീസ് രാജ് നിലനിൽക്കുകയാണെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എ.സി. ജലാലുദ്ദീൻ പ്രസ്താവനയിൽ പറഞ്ഞു. പൊലീസിൽ നിയന്ത്രണം ഇല്ലാത്ത ഇത്രയും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയെ കേരളം കണ്ടിട്ടില്ല. വാളയാർ അന്വേഷണവും അട്ടപ്പാടി വ്യാജ ഏറ്റുമുട്ടലും ഒടുവിലത്തെ യു.എ.പി.എ കേസും പരാജയത്തിൻെറ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഇടതുപക്ഷ പൊലീസാണോ ഇതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പിണറായി വിജയനിൽനിന്ന് ആഭ്യന്തരവകുപ്പ് എടുത്തുമാറ്റാൻ പാർട്ടി ഇടപെടണമെന്നും എ.സി. ജലാലുദ്ദീൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.