ഇതാ ജീവൻതുടിക്കും സോക്രട്ടീസ്​

കൂത്തുപറമ്പ്: ശിൽപകലയിൽ വേറിട്ട മാതൃകതീർക്കുകയാണ് കൂത്തുപറമ്പ് ആയിത്തറ മമ്പറത്തെ കുന്നുമ്പ്രോൻ പ്രമോദ്. തത ്ത്വചിന്തകനായിരുന്ന സോക്രട്ടീസാണ് പ്രമോദിൻെറ കരവിരുതിൽ പുനർജനിക്കുന്നത്. ആയിത്തറ മമ്പറം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ പണിപ്പുരയിലാണ് ജീവൻതുടിക്കുന്ന പ്രതിമകൾ പിറവിയെടുക്കുന്നത്. നേരത്തെ മഹാത്മാഗാന്ധിയുടെയും മറ്റും പ്രതിമകൾ നിർമിച്ചിരുന്നു. ആറടിപ്പൊക്കത്തിൽ നിർമിക്കുന്ന സോക്രട്ടീസിൻെറ പ്രതിമ ഇതിനകം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. പഴയ തുണിയും സിമൻറും ഉപയോഗിച്ചാണ് പ്രമോദിൻെറ ശിൽപനിർമാണം. പ്രതിമകളോടൊപ്പം വ്യത്യസ്ത രീതിയിലുള്ള ഫ്ലവർ ബെയിസുകൾ, വിവിധ കലാസൃഷ്ടികൾ എന്നിവയും പ്രമോദ് നിർമിക്കാറുണ്ട്. ചെറുപ്പം മുതൽ ചിത്രകലയിൽ പ്രാവീണ്യം നേടിയ പ്രമോദ് അടുത്തകാലത്തായാണ് ശിൽപനിർമാണ രംഗത്ത് പ്രവേശിച്ചത്. ഇതിനിടയിൽ കർണാടകയുടെ വിവിധ ഭാഗങ്ങൾ, കാസർകോട് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.