പാപ്പിനിശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ കനിവ് 108 ആംബുലൻസ് ആരംഭിക്കണം -ഡി.വൈ.എഫ്.ഐ

പാപ്പിനിശ്ശേരി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കനിവ് 108 ആംബുലൻസ് സൗകര്യം പാപ്പിനിശ്ശേരി സര്‍ക്കാര്‍ ആശുപത്രി യിലും ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി നോർത്ത് മേഖല സമ്മേളനം ആവശ്യപ്പെട്ടു. പി. അഭയ്നാഥ് രക്തസാക്ഷി പ്രമേയവും പി. വിഷ്ണുദേവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡൻറ് എം. ബിജേഷ് പതാക ഉയർത്തി. എം. ബിജേഷ്, റൈന അനൂപ്, ടി.വി. ജിതേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി ബിജോയി പണ്ണേരി, പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് ട്രഷറർ സി. നിഖിൽ, വൈസ് പ്രസിഡൻറ് കെ.വി. ജിതിൻ, ബ്ലോക്ക് നേതാക്കളായ പി.പി. ഗണേശൻ, അഞ്ജലി ബാലകൃഷ്ണൻ, പി. വിദ്യ, സിമിൽ ജോയി, കെ. സുജേഷ്, സരിൻ ശശി, സി. നിഖിൽ, പി. ബിജോയി എന്നിവർ നേതൃത്വം നല്‍കി. ഭാരവാഹികളായി എം. ബിജേഷ് (പ്രസി.), പി. വിഷ്ണു ദേവ്, കെ.പി. അഷ്കർ (വൈസ് പ്രസി.), ബിജോയി പണ്ണേരി (സെക്ര.), പി. ലിജിൻ, പി. രാഹുൽ ( ജോ. സെക്ര.), റൈമ അനൂപ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.