പാപ്പിനിശ്ശേരി: പഴയങ്ങാടി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളെ പാപ്പിനിശ്ശേരി കടവത്തുനിന്ന് വഴിതിരിച്ചുവിടുന ്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേവലം 150 മീറ്റർ വ്യത്യാസത്തിൽ ഹൈവേയിലേക്ക് കയറേണ്ട വാഹനങ്ങളെ 1.5 കിലോമീറ്ററാണ് അനാവശ്യമായി ചുറ്റിക്കുന്നത്. കടവത്തുനിന്ന് ആറോൺ യു.പി സ്കൂൾവഴിയാണ് വാഹനങ്ങളെ ദേശീയപാതയിലേക്ക് കടത്തിവിടുന്നത്. -------------------ശനത്തിന്------------------ പരിഹാരം കാണാൻ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിൻെറ നേതൃത്വത്തിൽ ജില്ല കലക്ടർക്ക് നിവേദനം നൽകി. അടിയന്തരനടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് അഡ്വ. ഫൗസിൻെറയും ജനറൽ സെക്രട്ടറി അഷ്‌കർ പഴഞ്ചറയുടെയും സെക്രട്ടറി റിയാസിൻെറയും നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.