അറബി ഭാഷാധ്യാപനത്തോടുള്ള അവഗണന: മുസ്​ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

മാഹി: മാഹി മേഖലയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും നിലവിലുള്ള അറബിക് ഭാഷാധ്യാപകർ തന്നെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസെടുക്കുക എന്നത് ഉട്ടോപ്യൻ പരിഷ്‌കാരമാണെന്ന് മാഹി ജില്ല മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. ഇതുവഴി പ്രസ്തുത ഭാഷാപഠനം ഒഴിവാക്കുക എന്നനിലയിലേക്ക് അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും മാനസികമായി എത്തിക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. അങ്ങനെ പുതുതായിവരുന്ന അറബിക് അധ്യാപക പോസ്റ്റുകൾ ഒഴിവാക്കുകയും അറബിക് അടക്കമുള്ള ഭാഷാപഠനം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് മാഹിയിലെ വിദ്യാഭ്യാസ മേലധികാരികൾ പ്രയോഗിക്കുന്നതെന്നും നേതൃസംഗമം ആക്ഷേപിച്ചു. അധികാരികളുടെ ഇത്തരം നിഷേധാത്മക സമീപനങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് മാഹി ജില്ല നേതൃസംഗമം തീരുമാനിച്ചു. പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ഇ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി. ഇബ്രാഹിംകുട്ടി ഹാജി ചൊക്ലി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ചങ്കരോത്ത്, യൂസഫ് ഹാജി ചൊക്ലി, ടി.കെ. സുബൈർ, ഇ.ടി. ബഷീർ, അലി ഹാജി പന്തക്കൽ, കെ.പി. സിദ്ദീഖ്, എം.എ. അബ്ദുൽ ഖാദർ, ഷമീൽ കാസിം, എ.പി. അഷ്‌റഫ്‌, ഷംസീർ പന്തക്കൽ, ഹാറൂൺ മുർഷിദ്, മുനവ്വിർ, ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി സെക്രട്ടറി ഫൈസൽ മാഹി, മൻസൂർ പന്തക്കൽ, ജില്ല ജനറൽ സെക്രട്ടറി ഇ.കെ. മുഹമ്മദലി, പനങ്ങാട്ടിൽ അയൂബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.