തലശ്ശേരി: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 20ന് . വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ഗതാഗതനയം രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പൊതുമേഖലയും സ്വകാര്യ മേഖലയും ഒരുപോലെ സംരക്ഷിക്കാനായി ഗതാഗതനയം രൂപവത്കരിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെ.എസ്.ആർ.ടി.സിയിലും വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് തലശ്ശേരി ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. വേലായുധൻ, കെ. ഗംഗാധരൻ, എം. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.