ജഗന്നാഥ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം

തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം വിവിധ ചടങ്ങുകളോടെ നടന്നു. വൈകീട്ട് പുനലൂർ പ്രഭാകരൻ പ്രഭാഷണം നടത്തി. സഹസ്ര ദീപാലങ്കാരം, രാഗമാലിക പള്ളൂരി‍ൻെറ നേതൃത്വത്തിൽ ഭക്തി ഗാനമേള എന്നിവയുണ്ടായി. ക്ഷേത്രം പ്രസിഡൻറ് അഡ്വ.കെ. സത്യൻ, ഡയറക്ടർമാരായ പി. രാഘവൻ, എം.പി. രാജീവൻ, മാതൃസമിതി പ്രസിഡൻറ് രമാഭായ്, ടി.കെ. സീത, ശാന്തിക്കാരായ സബീഷ്, വിനുശാന്തി, ശശി ശെൽവൻ, ലജീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.