നികുതിവകുപ്പ് നടപടിയിൽ പ്രതിഷേധം

തലേശ്ശരി: ജി.എസ്.ടി വന്നതിന് ശേഷം മറ്റ് നികുതികളുടെ പേരിൽ ഒരു പരിശോധനയും ഉണ്ടായിരിക്കില്ല എന്ന പ്രഖ്യാപനം നിലവിലിരിക്കെ തീരുമാനത്തിന് വിരുദ്ധമായി കാലഹരണപ്പെട്ട വാറ്റ് നികുതി വീണ്ടും കണക്കുകൾ ഹാജരാക്കുവാനുള്ള നികുതി വകുപ്പിൻെറ നടപടിയിൽ വ്യാപക പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കടകടച്ച് കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. ജില്ലയിലെ വ്യാപാരികൾ െചാവ്വാഴ്ച രാവിലെ 10ന് പ്രതിഷേധ പ്രകടനവും കലക്ടറേറ്റ് ധർണയും സംഘടിപ്പിക്കും. കടകളടച്ചുള്ള പണിമുടക്കിലും കലക്ടറേറ്റ് മാർച്ചിലും ധർണയിലും പെങ്കടുക്കാൻ തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് എ.കെ. സക്കരിയ അധ്യക്ഷത വഹിച്ചു. പി.പി. ആബൂട്ടി, കെ. മുബാഷ് മൂസ, എം. ഫസിലു, സി.എം. സുരേഷ് ബാബു, കെ.പി. നാസർ എന്നിവർ സംസാരിച്ചു. ഇ.എ. ഹാരിസ് സ്വാഗതവും എ.ബി. ശരീഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.