സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ല സമ്മേളനം

ഇരിക്കൂർ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ (എസ്.എഫ്.എ) രണ്ടാമത് ജില്ല സമ്മേളനത്തിന് ഇരിക്കൂർ വേദിയാകുന്നു. ഇന്ന് വൈകീട്ട് മൂന്നിന് ഇരിക്കൂർ എ.എം.ഐ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ മെണ്ടോൽ വാസു നഗറിൽ കെ.എം.ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ് മുഖ്യാതിഥിയാകും. 2018-19 സീസണിൽ ജില്ലയിൽ നടന്ന സെവൻസ് ടൂർണമൻെറുകളിൽ മികച്ച കായിക പ്രതിഭകൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. എസ്.എഫ്.എ സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിൻ, സെക്രട്ടറി സൂപ്പർ അശ്റഫ് ബാവ, ജില്ല പ്രസിഡൻറ് എളയടത്ത് അശ്റഫ്, സെക്രട്ടറി എം. സുരേഷ്, കെ.ടി. ഹംസ, എം. ഹബീബ് മാസ്റ്റർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. രാജീവൻ, ഡയനാമോസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.