വിദ്യാർഥികൾ കൊയ്തെടുത്തു; പൈതൃക പുണ്യത്തി​െൻറ പൊരുളായ 'ഗന്ധകശാല'

വിദ്യാർഥികൾ കൊയ്തെടുത്തു; പൈതൃക പുണ്യത്തിൻെറ പൊരുളായ 'ഗന്ധകശാല' പയ്യന്നൂർ: നാട്ടുപൈതൃകത്തിൻെറ സുവർണശോഭ പരത്ത ി വിരാജിക്കുകയും പിന്നീട് മണ്ണടിയുകയും ചെയ്ത ഗന്ധകശാല ഉൾപ്പെടെയുള്ള നെല്ലിനങ്ങൾക്ക് അതിജീവനത്തിൻെറ കൊയ്ത്തുകാലം. പയ്യന്നൂർ കോളജ് എൻ.എസ്.എസ് യൂനിറ്റ് 11ൻെറയും പയ്യന്നൂർ റോട്ടറിയുടെയും നേതൃത്വത്തിൽ കൃഷിയിറക്കിയ ഈ അപൂർവ നെല്ലിനത്തിൻെറ കൊയ്ത്തുത്സവം കഴിഞ്ഞ ദിവസം നടന്നു. കുഞ്ഞിമംഗലം താമരംകുളങ്ങര വയലിൽ നാടൻ സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാലക്കുപുറമെ മുള്ളൻ കഴമയും ഏറെ ഔഷധ ഗുണമുള്ള രക്തശാലിയും നവരയുമാണ് ഈ വർഷം എൻ.എസ്.സ് യൂനിറ്റ് കൃഷിയിറക്കിയത്. അന്യം നിന്നുപോകുന്ന നാടൻ നെൽവിത്തിനങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞും കൃഷിയുടെ ഓരോ ഘട്ടങ്ങൾ മനസ്സിലാക്കിയും അനുഭവിച്ചും വിദ്യാർഥികൾ ഇതിൻെറ ഭാഗമായി. ഔഷധ ഗുണം മാത്രമല്ല, കീടങ്ങളെ പ്രതിരോധിക്കാൻകൂടി ഇവക്ക് കഴിവുണ്ട്. പുതിയ സങ്കരയിനങ്ങൾ വയലിലിറങ്ങിയതോടെയാണ് പഴയ നെൽവിത്തുകൾ കളംവിട്ടത്. അതിജീവനത്തിനുവേണ്ടി പോരാടുമ്പോഴാണ് വിദ്യാർഥികൂട്ടായ്മ ഇവ കൃഷിയിറക്കി പ്രതിരോധത്തിൻെറ ചരിതമെഴുതിയത്. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് എം .കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡൻറ് വി. നരേന്ദ്ര ഷേണായി, സി.ടി. നാരായണൻ, അഡ്വ. എം.എം. ആേൻറാ, വിജയൻ, സജിത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. രതീഷ് നാരായണൻ, പി.പി. രാജൻ, അമിത്രാജ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.