അധ്യാപക ഒഴിവുകൾ നികത്തണം-ജി.ടി.ഒ

മാഹി: മാഹി മേഖലയിലെ മുഴുവൻ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ ഒഴിവുകളും ഉടൻ നികത്തണമെന്ന് ഗവ. ടീച്ചേഴ്സ് ഓർഗനൈസേ ഷൻ വാർഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനവും ആദരസമർപ്പണ സദസ്സും ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി അംഗം കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയിംസ് സി. ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് യു.പി. അശോകൻ അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപകരായ കെ. രാധാകൃഷ്ണൻ, എം. ഭരതൻ, യു.പി. അശോകൻ, അധ്യാപക അവാർഡ് ജേതാക്കളായ ബി. വത്സലകുമാരി, എ.കെ.എൻ. ദിനേശ് എന്നിവരെ ആദരിച്ചു. കെ. ചന്ദ്രൻ, കെ. അജിത്ത്കുമാർ, ടി.പി. ഷൈജിത്ത്, കെ. ഷെമീജ്, കെ.കെ. മനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.