കുയ്യാലി പാലം റോഡിൽ യാത്രാദുരിതം

തലശ്ശേരി: കുയ്യാലി പാലം റോഡ് അപകടാവസ്ഥയിൽ. ദിനംപ്രതി ചെറുതും വലുതുമായ ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന പാലം റോഡ് പല ഭാഗങ്ങളിലായി തകർന്നിട്ട് ആഴ്ചകളോളമായി. കൊടുവള്ളി റെയിൽവേ ഗേറ്റ് വഴി കൊളശ്ശേരിയിലേക്കും എരഞ്ഞോളിയിലേക്കുമുള്ള വാഹനങ്ങൾ സദാസമയവും കടന്നുപോകുന്നത് റോഡിലൂടെയാണ്. എരഞ്ഞോളിയിൽ ഏതെങ്കിലും രീതിയിലുള്ള സ്തംഭനാവസ്ഥ ഉണ്ടാവുമ്പോഴെല്ലാം ഈ പാലം വഴിയാണ് വാഹനം തിരിച്ചുവിടുന്നത്. ഇക്കാരണത്താൽ ഗതാഗത സംവിധാനം മണിക്കൂറുകളോളം താറുമാറാവുന്ന സ്ഥിതിയിലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം അടുത്തകാലത്തായി ബലക്ഷയത്തിലാണ്.ഓരോ തവണ ഗേറ്റ് അടക്കുമ്പോഴും ബസുകൾ ഉൾപ്പെടെ പാലം നിറയെ വാഹനങ്ങൾ ഉണ്ടാകും. ബലക്ഷയമുള്ള പാലത്തിൽ റോഡ് തകർന്നതോടെ യാത്ര ഏറെ ദുസ്സഹമായിരിക്കുകയാണ്. റോഡ് എത്രയും വേഗം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.