ഇരുപതോളം കുടുംബങ്ങൾക്ക് പ്രളയ ദുരിതാശ്വാസം നൽകും കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ (കുസോ) 21ാം വാർഷികസമ്മേളനം വ്യാഴാഴ്ച 10.15ന് താവക്കര കാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കുസോ പ്രസിഡൻറ് ജയൻ ചാലിൽ അധ്യക്ഷത വഹിക്കും. ഇരുപതോളം നിർധന കുടുംബങ്ങൾക്കുള്ള പ്രളയ ദുരിതാശ്വാസ വിതരണവും മുഖ്യപ്രഭാഷണവും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി നിർവഹിക്കും. കോർപറേഷൻ മേയർ സുമാബാലകൃഷ്ണൻ ഉൾപ്പെെട പ്രമുഖർ സംസാരിക്കും. രാവിലെ 10ന് പതാക ഉയർത്തലും പ്രകടനവും ഉച്ചക്ക് രണ്ടിന് സംഘടനാ സമ്മേളനവും തെരഞ്ഞെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.