വാറ്റ്​ റി​േട്ടണിൽ ന്യൂനത ആരോപിച്ച്​ പിഴ; വ്യാപാരികൾ സമരത്തിന്​

കണ്ണൂർ: വർഷങ്ങൾക്കുമുമ്പ് സമർപ്പിച്ച വാറ്റ് റിേട്ടണിൽ ന്യൂനത ആരോപിച്ച് പിഴയീടാക്കാനുള്ള നികുതിവകുപ്പിൻെറ നീക്കത്തിനെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിന്. ജി.എസ്.ടി വന്നപ്പോൾ കാലഹരണപ്പെട്ട വാറ്റ് സംവിധാനത്തിൽ നൽകിയ റിേട്ടണിലാണ് ന്യൂനത ആരോപിച്ച് വ്യാപാരികളിൽനിന്ന് വ്യാപകമായി പിഴയീടാക്കാനൊരുങ്ങുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29ന് നികുതിവകുപ്പിൻെറ കണ്ണൂർ ഡെപ്യൂട്ടി കമീഷണർ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തും. സമരം സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.