ട്രെയിനിൽ ഓടിക്കയറവെ പരിക്കേറ്റ കണ്ണൂർ സ്വദേശികളെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി

കാസർകോട്: ട്രെയിനിനടിയിൽപെട്ട ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാൽപാദവും കൈപ്പത്തിയും അറ്റുപോയ ക ണ്ണൂർ സ്വദേശിയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് മംഗളൂരു റെയിൽേവ സ്റ്റേഷനിലാണ് അപകടം നടന്നത്. കണ്ണൂർ ചാലാട് പള്ളിയാംമൂല നരിയംപള്ളി ദിവാകരൻ (65), ഇദ്ദേഹത്തിൻെറ ബന്ധു ശ്രീലത (50) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവെ ശ്രീലത പാളത്തിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദിവാകരൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി. അപകടത്തിൽ ദിവാകരൻെറ കാൽപാദവും കൈപ്പത്തിയും അറ്റുപോയിരുന്നു. ഇവരെ റെയിൽേവ അധികൃതർ ഉടൻ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ദിവാകരനെ ബുധനാഴ്ച രാവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച സർജറിയും പ്ലാസ്റ്റിക് സർജറിയും നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.