പയ്യന്നൂർ: അടുത്തമാസം ഏഴിന് ആർ. ശങ്കർ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം നടത്താൻ ഒ.ബി.സി ഡിപ്പാർട്ട്മൻെറ ് ജില്ല യോഗം തീരുമാനിച്ചു. ഉമ്മർ പെരിങ്ങോം ഉദ്ഘാടനം ചെയ്തു. പിലാക്കാൽ അശോകൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ കടമ്പൂർ, കെ.പി. രാജു, ടി.വി. സുനിൽ, അബ്ദുൽ ജലീൽ മടക്കര, കെ. കുമാരൻ എന്നിവർ സംസാരിച്ചു. എൻ.വി. രഘുനാഥൻ സ്വാഗതവും എം.വി. ഭാസ്കരൻ നന്ദിയും പറഞ്ഞു. സെമിനാർ പയ്യന്നൂർ: റോഡ് ആക്സിഡൻറ് അേവർനസ് ഫോറത്തിൻെറ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറും സിനിമാപ്രദർശനവും തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ബോയ്സ് ഹൈസ്കൂളിൽ നടക്കും. പൊലീസ് ഓഫിസർമാരായ എ.വി. ദിനേശൻ, ടി. ഉത്തംദാസ്, രാധാകൃഷ്ണൻ കാവുമ്പായി തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.