നാഷനല്‍ ട്രസ്​റ്റ്​ നിയമം: രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം

കണ്ണൂർ: സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ വിഭാഗത്തില്‍പെട്ട ഭി ന്നശേഷിയുള്ളവരുടെ രക്ഷകര്‍ത്താക്കള്‍ക്ക് നാഷനല്‍ ട്രസ്റ്റ് നിയമം, നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകല്‍, സാമൂഹികനീതി വകുപ്പ് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ് നല്‍കും. പയ്യന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയും പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ളവര്‍ക്ക് ഉച്ച മുതല്‍ വൈകീട്ടുവരെയും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിശീലനം. ഗാര്‍ഡിയന്‍ഷിപ് നാളിതുവരെ ലഭിക്കാത്തതും നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തതുമായ രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ല സാമൂഹികനീതി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0497 2712255.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.