റോഡ് റോളർ കേടുവരുത്തി

ചെറുപുഴ: റോഡ് നവീകരണപ്രവൃത്തിക്കായി കരാറുകാര്‍ എത്തിച്ച റോഡ് റോളര്‍ സാമൂഹികവിരുദ്ധര്‍ കേടുവരുത്തി. മഞ്ഞക്ക ാട-്-തിരുമേനി-മുതുവം റോഡ് നവീകരണം കരാറെടുത്ത ഇരിക്കൂര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ സോയില്‍ കോംപാക്ടര്‍ റോളറിൻെറ ടയറാണ് കഴിഞ്ഞദിവസം രാത്രി സാമൂഹികവിരുദ്ധര്‍ കേടുവരുത്തിയത്. വായുവും വെള്ളവും നിറക്കുന്നതും ഉയര്‍ന്ന മര്‍ദം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമാണ് ഇത്തരം ടയറുകള്‍. ഒരു ടയറിന് മാത്രം 75,000 രൂപ വിലവരും. തിരുമേനി മലങ്കര സൻെറ് മേരീസ് പള്ളിക്ക് സമീപം റോഡ് പണി നടക്കുന്നിടത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു റോഡ് റോളര്‍. മണ്ണുമാന്തി ഉപയോഗിച്ച് ഉയര്‍ത്തി നിരവധി പേരുടെ സഹായത്തോടയാണ് ടയര്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനായത്. ഉടമ ചെറുപുഴ പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.