നീന്തല്‍ക്കുളത്തിന് മന്ത്രിസഭ അനുമതി മട്ടന്നൂര്‍: കായികവകുപ്പിനു കീഴില്‍ മട്ടന്നൂരില്‍ അന്താരാഷ്ട്ര നിലവാ രമുള്ള നീന്തല്‍ക്കുളത്തിന് മന്ത്രിസഭ അനുമതി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ ചെലവില്‍ മട്ടന്നൂര്‍ ശിവപുരം റോഡിലെ ഇല്ലംഭാഗത്താണ് നീന്തല്‍ക്കുളം നിർമിക്കുക. അന്താരാഷ്ട്ര നീന്തല്‍ ഫെഡറേഷൻെറ മാനദണ്ഡങ്ങള്‍ പാലിച്ചാകും നിർമാണം. ജില്ലയിലെ അന്താരാഷ്ട്ര നിലവാരമുള്ള ആദ്യ നീന്തല്‍ക്കുളമാകും ഇത്. ഉത്തരമലബാറിലെ തന്നെ ഏറ്റവും മികച്ചതുമായിരിക്കും. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ കണ്ണൂരിന് അവസരമൊരുങ്ങും. മാനന്തവാടി കണ്ണൂര്‍ വിമാനത്താവളം നിർദിഷ്ട പാതയുടെ സമീപത്താണ് നീന്തല്‍ക്കുളം. നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് കായികവകുപ്പ് ഡയറക്ടറേറ്റിൻെറ നേതൃത്വത്തില്‍ മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. പഴശ്ശി ജലസേചന പദ്ധതിയുടെ സ്ഥലമാണ് പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്. 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ളതാകും പ്രധാന നീന്തല്‍ക്കുളം. 2.1 മീറ്ററാണ് ആഴം. അനുബന്ധമായി 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയുമുള്ള പരിശീലനക്കുളവുമുണ്ടാകും. 10 ലൈന്‍ ട്രാക്കുള്ളതാണ് പ്രധാന പൂള്‍. ജലശുദ്ധീകരണത്തിന് അത്യാധുനിക സംവിധാനം ഒരുക്കും. ഒരു ക്ലബ് ഹൗസും ഗാലറിയും ടോയ്‌ലറ്റ് ബ്ലോക്കും ഡ്രസിങ് റൂമുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.