ഓട്ടോകളിലെ കവർച്ച: പ്രതി പിടിയിൽ

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്തെ നിർത്തിയിട്ട ഓട്ടോകളിൽ കവർച്ച നടത്തുന്നയാൾ അറസ്റ്റിലായി. ചിറക് കൽ കുന്നുംകൈയിലെ പി.വി. നൗഷാദിനെയാണ് (49) പരിയാരം സി.ഐ കെ.വി. ബാബു അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് പരിസരത്ത് രോഗികളുമായി എത്തി പാർക്ക് ചെയ്യുന്ന ഓട്ടോകളിൽ കവർച്ചനടക്കുന്നതായി നേരത്തെതന്നെ നിരവധി പരാതികൾ ഉയർന്നിരുന്നുവെങ്കിലും പൊലീസിൽ രേഖാമൂലം പരാതികൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ 16ന് ഇവിടെ നിർത്തിയിട്ട ആലക്കോട് വെള്ളാട്ടെ ഇടുപുരയിടത്തിൽ അജിത് പ്രസാദിൻെറ ഓട്ടോയുടെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 12,000 രൂപ മോഷ്ടിച്ച കേസിലാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.