ലോട്ടറി തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം

തളിപ്പറമ്പ്: ജി.എസ്.ടി നിരക്ക് ഏകീകരിച്ച് ഇതരസംസ്ഥാന ലോട്ടറികളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾക്കെതിരെ അതിജാഗ്രത പാലിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ലോട്ടറി തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല സമ്മേളനം തളിപ്പറമ്പ് കെ.കെ.എൻ പരിയാരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ആർ. സോമൻ, എം.കെ. ബാലകൃഷ്ണൻ, ടി.പി. രവീന്ദ്രൻ, ടി.വി. സുബീർ, പി.വി. കുഞ്ഞപ്പൻ, പി. മുകുന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.