പ്ലാസ്​റ്റിക് വേണ്ട, പാള മതി; മുദ്രാവാക്യവുമായി വിദ്യാർഥികൾ

പയ്യന്നൂർ: ജൈവകൃഷിക്ക് ഇനി പ്ലാസ്റ്റിക്കിന് വിട. പകരം എളുപ്പത്തിൽ മണ്ണിൽ അലിഞ്ഞുചേരുന്ന കവുങ്ങ് പാള മതി എന്ന മുദ്രാവാക്യവുമായി ഐ.എസ്.ഡി സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ സീഡ് അംഗങ്ങളാണ് പ്ലാസ്റ്റിക് ബാഗിനു പകരം പാളകൊണ്ടുള്ള സഞ്ചി നിർമിച്ച് മാതൃകയായത്. കവുങ്ങിൻെറ പാള എളുപ്പത്തിൽ മണ്ണിൽ അലിഞ്ഞുചേരുന്നതും ചെടി വളർച്ചപ്രാപിക്കുന്നതോടെ പാള മണ്ണായി മാറി ചെടിക്ക് വളമായിത്തീരുകയും ചെയ്യും. അതുകൊണ്ട് പാളയിൽ കൃഷി ആരംഭിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിദ്യാർഥികൾ. കൊടക്കാട് പൊള്ളപ്പൊയിൽ അഞ്ചാം വാർഡ് എ.ഡി.എം സെക്രട്ടറി എം. പത്മാവതിയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ യൂനിറ്റിൽ നിന്നാണ് പാളസഞ്ചി നിർമാണം അഭ്യസിച്ചത്. പാളസഞ്ചി നിർമാണം സ്വായത്തമാക്കിയ വിദ്യാർഥികൾ ഇപ്പോൾ സ്കൂളിലും വീടുകളിലും പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള കൃഷിരീതിക്ക് തുടക്കം കുറിച്ചു. ഐ.എസ്.ഡി സീഡ് കോഓഡിനേറ്റർ പി.വി. ഭാസ്കരൻ മാസ്റ്ററും പ്രിൻസിപ്പൽ രാജൻ കൊടക്കാടും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.