രാമന്തളി പി.എച്ച്.സിയിൽ സായാഹ്ന ഒ.പി തുടങ്ങി

പയ്യന്നൂർ: കേരള സർക്കാർ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്ര മാക്കി ഉയർത്തുന്നതിൻെറ ഭാഗമായി ആരംഭിക്കുന്ന സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല ആർദ്രം മിഷൻ കണ്ണൂർ നോഡൽ ഓഫിസർ ഡോ. ഇ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഈശ്വരി ബാലകൃഷ്ണൻ, ബിന്ദു നീലകണ്ഠൻ, എ. വത്സല, ടി. ജനാർദനൻ, എൻ.പി. ഹസീന, കെ.പി. രാജേന്ദ്രകുമാർ, ബി. അബ്ദുൽ ഫത്താഹ്, കെ.പി.വി. രാഘവൻ, വി.വി. ഉണ്ണികൃഷ്ണൻ, പി.എം. അബ്ദുൽ ലത്തീഫ്, പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ആർ.എം.വൈ.സി വടക്കുമ്പാട് പ്രവർത്തകർ കുടുംബാരോഗ്യ കേന്ദ്രത്തിന് നൽകിയ ഉപകരണങ്ങൾ സി. കൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫിസർ ഡോ. ലിന്നി ജോയി സ്വാഗതവും ടി.വി. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.