നടുവിൽ പി.എച്ച്.സിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണം -^ഡി.വൈ.എഫ്.ഐ

നടുവിൽ പി.എച്ച്.സിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണം --ഡി.വൈ.എഫ്.ഐ നടുവിൽ: നടുവിൽ പി.എച്ച്.സിയിൽ കിടത്തിച്ചികിത്സ ആ രംഭിക്കമെന്ന് ഡി.വൈ.എഫ്.ഐ നടുവിൽ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നടുവിൽ വ്യാപാരഭവനിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടിവ് അംഗം ഡോ. കെ.വി. ദീപേഷ് ഉദ്ഘാടനം ചെയ്തു. ടി.വി. അഭിജിത് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എം. ഷിജിൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷബീർ ചപ്പാരപ്പടവ്, ഹേമന്ത് കൂവേരി, ഋഷികേശ് ബാബു, സിൽജു തോമസ്, സി.പി.എം ലോക്കൽ സെക്രട്ടറി അഡ്വ. ടി.പി. ലക്ഷ്മണൻ, സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ പി.ആർ. സുരേഷ് എന്നിവർ സംസാരിച്ചു. നടുവിൽ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, നടുവിൽ പോത്തുകുണ്ട്-താവുന്നു റോഡ്‌ മെക്കാഡം ടാറിങ് നടത്തുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. ടി.വി. അഭിജിത്തിനെ പ്രസിഡൻറായും സി. വിജീഷിനെ സെക്രട്ടറിയായും ആതിര എസ്. ജയരാജിനെ ട്രഷററായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.