ബൈത്തുറഹ്മ താക്കോൽ ദാനം

കാഞ്ഞിരോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മാരണാർഥം കാഞ്ഞിരോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിക്കു ന്ന രണ്ടാമത് ബൈത്തുറഹ്മയുടെ താക്കോൽ ദാനവും കുടുംബസദസ്സും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്ലിം ലീഗ് പ്രസിഡൻറ് അഹമ്മദ് തളയങ്കണ്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. എ.എം. റസാഖ് മുഖ്യാതിഥിയായി. അബൂട്ടി മാസ്റ്റർ ശിവപുരം കുടുംബസദസ്സിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.പി. താഹിർ, ഫാറൂഖ് വട്ടപ്പൊയിൽ, പി.സി. അഹമ്മദ് കുട്ടി, എം.പി. മുഹമ്മദലി, കെ.പി. സലാം, അഹമ്മദ് തളയങ്കണ്ടി, സി.എച്ച്. അബ്ദുറഹിമാൻ, അഷ്‌റഫ് കാഞ്ഞിരോട്, എ. അഷ്റഫ്, പി.സി. അബ്ദുല്ലക്കുട്ടി, എം.പി. മുജീബ്, പി.സി. ഷബീർ, എ. മഹറൂഫ്, സി.കെ. ജസീം, എം. മുഹമ്മദലി, സി.പി. അജ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.