തൊണ്ടിമുതലുമായി മോഷ്​ടാവ്​ പിടിയിൽ

കണ്ണൂർ: ജില്ല ബാങ്ക് ഒാഡിറ്റോറിയത്തിൽ കവർച്ച നടത്തിയ തമിഴ്നാട് സ്വദേശി തൊണ്ടിമുതലുമായി പിടിയിൽ. ചിന്നസേലം സ്വദേശി വെട്രിവേലിെനയാണ് (29) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഒാഡിറ്റോറിയത്തിലെ ശുചിമുറിയിൽനിന്ന് പൈപ്പ്, ഫയർ സേഫ്റ്റി മെഷീൻ വാൾവ്, വാട്ടർ ടാപ്പ് തുടങ്ങിയവയാണ് ഇയാൾ മോഷ്ടിച്ചത്. ബാങ്ക് അധികൃതർ നൽകിയ പരാതിെയ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പഴയ ബസ്സ്റ്റാൻഡിൽനിന്ന് വെട്രിവേലിനെ പിടികൂടുകയായിരുന്നു. കവർച്ചമുതലും െപാലീസ് കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് ഇയാൾ ഒാഡിറ്റോറിയത്തിൽ കവർച്ച നടത്തിയത്. ശുചിമുറിയിൽനിന്ന് പ്ലംബിങ് സാധനങ്ങൾ അഴിച്ചെടുക്കുകയായിരുന്നു. നിർമാണത്തിലുള്ള കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് പ്ലംബിങ് സാധനങ്ങൾ മോഷ്ടിക്കുകയാണ് ഇയാളുടെ പതിെവന്ന് െപാലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച കണ്ണൂർ ചിന്മയ ബാലഭവനിൽനിന്ന് സോളാർ പാനൽ മോഷ്ടിച്ചത് താനാണെന്ന് വെട്രിവേൽ പൊലീസിൽ സമ്മതിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.