സ്വാഗതസംഘം രൂപവത്​കരിച്ചു

കണ്ണൂർ: കർഷകത്തൊഴിലാളി യൂനിയൻ ഒമ്പതാം അഖിലേന്ത്യ സമ്മേളനം 2020 ജനുവരി ഒന്നു മുതൽ മൂന്നുവരെ കണ്ണൂരിൽ നടക്കും. സ്വ ാഗതസംഘം രൂപവത്കരണയോഗം അഖിലേന്ത്യാ വൈസ്‌ പ്രസിഡൻറ് എം.വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.കെ. ശൈലജ, എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എസ്‌.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ആർ. ബാലൻ സ്വാഗതവും ജില്ല സെക്രട്ടറി വി. നാരായണൻ നന്ദിയും പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, കെ.പി. സഹദേവൻ, കെ.കെ. രാഗേഷ്‌ എം.പി, യൂനിയൻ സംസ്ഥാന വൈസ്‌ പ്രസിഡൻറ് കെ. കോമളകുമാരി, ആദ്യകാല നേതാക്കളായ കെ. കുഞ്ഞപ്പ, കെ.എസ്‌. അമ്മുക്കുട്ടി തുടങ്ങിയവരും സംബന്ധിച്ചു. ഭാരവാഹികൾ: മന്ത്രി ഇ.പി. ജയരാജൻ (ചെയർ), പി.കെ. ശ്രീമതി, പി. ജയരാജൻ, എൻ.ആർ. ബാലൻ, കെ.പി. സഹദേവൻ, കെ.കെ. രാഗേഷ്‌ എം.പി, സി. കൃഷ്‌ണൻ എം.എൽ.എ, െജയിംസ്‌ മാത്യു എം.എൽ.എ, ടി.വി. രാജേഷ്‌ എം.എൽ.എ, എം.എ. നിസാർ, ഡോ. കെ.പി. ബാലകൃഷ്‌ണ പൊതുവാൾ, എൻ. സുകന്യ, കെ.വി. സുമേഷ്‌, കെ. കുഞ്ഞപ്പ, കെ.എസ്‌. അമ്മുക്കുട്ടി, പ്രഫ. കെ.എ. സരള (വൈസ്‌ ചെയർ), എം.വി. ഗോവിന്ദൻ (ജന. കൺ), എൻ. ചന്ദ്രൻ, വി. നാരായണൻ, വത്സൻ പനോളി, കെ. മനോഹരൻ, എം.വി. ശശിധരൻ, കെ.കെ. പ്രകാശൻ, മേരി ചാക്കോ, എം.വി. സരള, കെ. ലീല, ഇ.പി. ലത (കൺ), എം.വി. ജയരാജൻ (ട്രഷ). വിവിധ സബ്‌ കമ്മിറ്റികെളയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.