ഐ.ഐ.എം, എൻ.ഐ.ടി സ്വപ്നവുമായി എൻ.എ.എം ഇഗ്​നൈറ്റ് വിദ്യാർഥികൾ

കുട്ടികൾക്ക് ആവേശം പകർന്ന് പ്രീമിയർ സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനം പെരിങ്ങത്തൂർ: എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ ഇ ഗ്നൈറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച ഐ.ഐ.എം, എൻ.ഐ.ടി സന്ദർശനം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. യാത്രയുടെ ഭാഗമായി രാജ്യത്തെ പ്രീമിയർ എൻജിനീയറിങ് സ്ഥാപനങ്ങളിലൊന്നായ എൻ.ഐ.ടി കോഴിക്കോട് കാമ്പസിൽ നടക്കുന്ന 'ടെക് ഫെസ്റ്റ് തത്വ '19 എക്സിബിഷനിൽ പങ്കാളികളാകാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. സന്ദർശനത്തിൽനിന്ന് റോബോട്ടിക് യുഗത്തിലേക്കാണ് മനുഷ്യസമൂഹം അതിവേഗം കുതിക്കുന്നതെന്ന സൂചനകളാണ് കുട്ടികൾക്ക് ലഭിച്ചത്. എൻ.ഐ.ടിയിൽ പഠിക്കുന്ന എൻ.എ.എം പൂർവവിദ്യാർഥികളായ നിയാസ്, ഷെഹബീബ്, റമീസ് എന്നിവർ വിദ്യാർഥികളെ അനുഗമിച്ച് അധിക വിവരങ്ങൾ നൽകിയത് കുട്ടികളുടെ ആവേശം വാനോളമുയർത്തി. ഐ.ഐ.എം സെമിനാർ ഹാളിൽ നടന്ന ഇൻററാക്ടിവ് സെഷനിൽ പ്രവേശനപരീക്ഷയായ സി.എ.ടി (കോമൺ അഡ്മിഷൻ ടെസ്റ്റ്) ഐ.ഐ.എം പ്രവേശനരീതി, കാമ്പസ് സെലക്ഷൻ, ഫീസ് ഘടന തുടങ്ങി വിദ്യാർഥികളുടെ എല്ലാ സംശയങ്ങൾക്കും വളരെ ലളിതമായി മറുപടി ലഭിച്ചു. സെഷന് ഐ.ഐ.എം പ്രതിനിധികളായ ആയുഷ് (ഡൽഹി), വൈഭവ് (രാജസ്ഥാൻ) എന്നിവർ നേതൃത്വം നൽകി. എൻ.എ.എം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഇഗ്നൈറ്റിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്ദർശനത്തിന് കോഓഡിനേറ്റർമാരായ എം. സിദ്ദിഖ്, കെ.ടി. ജാഫർ, കെ.കെ. മുനീർ, സമീർ ഓണിയിൽ, വി.പി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.