ജൈവകർഷക സെമിനാർ

കൂത്തുപറമ്പ്: കൃഷി വകുപ്പിൻെറയും ആത്മ കണ്ണൂരിൻെറയും സഹകരണത്തോടെ പ്രവൃത്തിക്കുന്ന കൂത്തുപറമ്പ് സുരക്ഷ ജൈവകർ ഷക മാർക്കറ്റിങ് സൊസൈറ്റി സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സെമിനാർ നഗരസഭ ഉപാധ്യക്ഷ എം.പി. മറിയംബീവി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് പന്ന്യോടൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്കിലെ നൂറോളം ജൈവ കർഷകർക്ക് ജൈവവളവും ജൈവ കീടനാശിനിയും നിർമിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. സൊസൈറ്റിയിൽ സ്ഥിരമായി കാർഷികവിഭവങ്ങൾ എത്തിക്കുന്ന മുപ്പതോളം കർഷകർക്കുള്ള ആനുകൂല്യ വിതരണം ആത്മ കണ്ണൂർ െഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ രമേശ് ബാബു നിർവഹിച്ചു. മികച്ച യുവകർഷകൻ ബി.വി. ബജീഷിനെ ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. അബൂബക്കർ ഹാജി ആദരിച്ചു. ബ്ലോക്ക് മെംബർമാരായ സി.വി.അബ്ദുൽ ജലീൽ, ടി. സാവിത്രി, സൊസൈറ്റി വൈസ് പ്രസിഡൻറ് സി.കെ.ബി. തിലകൻ, എൻ. ധനഞ്ജയൻ, കെ. രാജൻ എന്നിവർ സംസാരിച്ചു. റിട്ട. കൃഷി ഓഫിസർ വി. പത്മനാഭൻ ക്ലാസിന് നേതൃത്വം നൽകി. 50 വർഷമായി കാർഷിക വിജ്ഞാന വ്യാപന രംഗത്ത് നിസ്തുല സേവനം നടത്തുന്ന റിട്ട. കൃഷി ഓഫിസർ വി. പത്മനാഭനെ സമാപന ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം രവീന്ദ്രൻ കുന്നോത്ത് പൊന്നാടയണിയിച്ച് ഉപഹാരം സമർപ്പിച്ചു. പന്ന്യോടൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.