മദ്യം കൈവശം വെച്ചതിന് യുവാവിന് തടവും പിഴയും

തലശ്ശേരി: അഞ്ചുലിറ്ററിലേറെ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശംവെച്ച േകസിൽ യുവാവിന് രണ്ടുവർഷം തടവും ലക്ഷം രൂപ പിഴ യും. മീത്തലെ പുന്നാട് കീഴൂർ ആയിഷ മൻസിലിൽ അബ്ദുൽ അസീസിനെയാണ് (42) അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി പി.എൻ. വിേനാദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. 2008 ഫെബ്രുവരി 14ന് വൈകീട്ട് 4.45ന് തില്ലേങ്കരിയിൽ പൊലീസ് വാഹന പരിശോധനക്കിടയിലാണ് മോേട്ടാർ ബൈക്കിലെത്തിയ പ്രതിയിൽനിന്ന് കേരളത്തിൽ വിൽപനാധികാരമില്ലാത്ത 3.75 മില്ലി ലിറ്ററി‍ൻെറ 14 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. ഇരിട്ടി പൊലീസാണ് കേസ് ചാർജ് ചെയ്തത്. േപ്രാസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി. ജോഷി മാത്യു ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.