'നിഷ്ഠ'യുടെ ഒന്നാംഘട്ട ശിൽപശാല സമാപിച്ചു

മാഹി: കേന്ദ്രസർക്കാറിൻെറ അധ്യാപക പരിശീലന പദ്ധതിയായ നിഷ്ഠയുടെ പഞ്ചദിന ശിൽപശാല സമാപിച്ചു. സർക്കാർ സ്കൂളിലെ പി.എസ്.ടി, ടി.ജി.ടി വിഭാഗങ്ങളിലെ അധ്യാപകർക്കാണ് ശിൽപശാല സംഘടിപ്പിച്ചത്. ആദ്യഘട്ടത്തിൽ 45 അധ്യാപകർക്കാണ് ശിൽപശാലയിൽ പരിശീലനം നൽകിയത്. ഒന്നാം ഘട്ടത്തിൻെറ സമാപന യോഗത്തിൻെറ ഉദ്ഘാടനം ചീഫ് എജുക്കേഷൻ ഓഫിസർ പി. ഉത്തമരാജൻ നിർവഹിച്ചു. മുൻ എ.ഡി.പി.സി പി.സി. ദിവാനന്ദൻ മുഖ്യാതിഥിയായി. നിഷ്ഠയുടെ പുതുച്ചേരി സംസ്ഥാന റിസോഴ്സ്പേഴ്സൻ കെ. അജിത്ത് കുമാർ, എ.ഡി.പി.സി കെ.പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. റിസോഴ്സ്പേഴ്സന്മാരായ എൻ.കെ. സകിത, എ.സി.എച്ച്. അഷ്റഫ്, രൂപ ചെമ്മേരി, സി.എം. നിഷ, വി. വേമ്പു എന്നിവർ ക്ലാസുകൾ നയിച്ചു. ഘട്ടങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ അടുത്ത ബാച്ച് 21ന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.