പാലം വന്നിട്ടും കുരുക്കഴിയാതെ താഴെചൊവ്വ

ടൗണിലെ ജങ്ഷനുകളിൽ സിഗ്നൽ സംവിധാനം വേണമെന്ന് ആവശ്യം താഴെചൊവ്വ: ദേശീയപാതയിൽ താഴെചൊവ്വയിൽ പുതിയപാലം വന്നിട്ട ും ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. തെഴുക്കിൽപീടിക ജങ്ഷനിലും റെയിൽവേ ഗേറ്റ് ജങ്ഷനിലും കാപ്പാട് റോഡ് ജങ്ഷനിലും രൂപപ്പെടുന്ന കുരുക്കിൽ വലിയ സമയനഷ്ടമാണ് യാത്രക്കാർക്ക് ഉണ്ടാകുന്നത്. രണ്ടു ജങ്ഷനുകളിലും സിഗ്നലോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് യാത്രക്കാരുടെ ജീവനും ഭീഷണിയാണ്. താഴെചൊവ്വ പഴയപാലത്തിന് രണ്ടു വലിയവാഹനങ്ങൾക്ക് ഇരുദിശയിൽ ഒരേസമയം സൗകര്യപ്രദമായി പോകാനുള്ള വീതി ഉണ്ടായിരുന്നില്ല. അതുകാരണം വാഹനങ്ങൾ പാലത്തിൽ ഇഴഞ്ഞുനീങ്ങുന്നതിനെ തുടർന്നുണ്ടായിരുന്ന ഗതാഗതക്കുരുക്കാണ് നേരത്തേ താഴെചൊവ്വ ടൗണിനെ വീർപ്പുമുട്ടിച്ചിരുന്നത്്. ഇതിന് പരിഹാരമായി നിർദേശിക്കപ്പെട്ട സമാന്തരപാലം വേഗത്തിൽ നിർമാണം പൂർത്തിയാക്കി തുറന്നെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. കണ്ണൂർ സിറ്റി ഭാഗത്തുനിന്നുള്ള ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കുന്ന തെഴുക്കിൽപീടിക ജങ്ഷനിൽ മിക്കപ്പോഴും വാഹനങ്ങളുെട നീണ്ട നിരയാണ്. കാപ്പാട് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറുന്നയിടത്തും സമാനമായ അവസ്ഥയാണുള്ളത്. ചാല ബൈപാസ് തുടങ്ങുന്ന റെയിൽവേ ഗേറ്റ് ജങ്ഷനിൽ ഗതാഗതക്കുരുക്ക് മാത്രമല്ല പ്രശ്നം. ദീർഘദൂര ബസുകളും ലോറികളും വേഗതയിൽ പോകുന്ന റെയിൽവേ ജങ്ഷനിൽ ഏതുനിമിഷവും അപകടം സംഭവിക്കാമെന്ന അവസ്ഥയാണ്. ഇവിടെ പലകുറി അപകടങ്ങൾ ഉണ്ടായിട്ടുമുണ്ട്. ബൈപാസിലേക്ക് കയറുന്നതും ബൈപാസിൽ നിന്നുള്ള വാഹനങ്ങളും റെയിൽവേ ഗേറ്റ് കടന്ന് പഴയ ദേശീയപാത വഴി പോകുന്ന വാഹനങ്ങളുമെല്ലാം േപാകേണ്ട ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ സിഗ്നൽ സംവിധാനം അനിവാര്യമാണ്. വാഹനങ്ങൾ ട്രാക്ക് മാറി വരുന്നത് നിയന്ത്രിക്കാൻ ഡിവൈഡറുമില്ല. ട്രാഫിക് പൊലീസ് ഡ്യൂട്ടിക്കുണ്ടായാൽ പോലും ഇവിടെ ഗതാഗതം നിയന്ത്രിക്കുകയെന്നത് ശ്രമകരമാണ്. തെഴുക്കിൽപീടിക, റെയിൽവേ ഗേറ്റ് ജങ്ഷനുകളിൽ ഡിവൈഡറുകളും സിഗ്നൽ സംവിധാനവും ഒരുക്കണമെന്നും കാപ്പാട് റോഡ് ജങ്ഷനിൽ ട്രാഫിക് പൊലീസിൻെറ സേവനം മുഴുസമയവും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.