ഡ്രൈവർ നിയമനം

കണ്ണൂർ: മയ്യിൽ ഗ്രാമപഞ്ചായത്ത് സ്വാന്തന പരിചരണം പദ്ധതിയുടെ ഭാഗമായി ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്ക ുന്നു. 25നും 50 വയസ്സിനും ഇടയിലുള്ള ഏഴാം ക്ലാസ് പാസായ ഹെവി ലൈസൻസും അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 29ന് ഒാഫിസിൽ അഭിമുഖത്തിൽ പങ്കെടുക്കണം. െപൻഷൻ പരിഷ്കരണ കമീഷനെ നിയമിക്കണം കണ്ണൂർ: 2019 ജൂലൈ ഒന്നിന് നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണത്തിന് കമീഷനെ നിയമിക്കാത്ത സർക്കാർ നടപടിയിൽ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല നേതൃകൺവെൻഷൻ പ്രതിഷേധിച്ചു. സർവകലാശാലകളുടെ പ്രവർത്തനം തകർത്ത് അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ മന്ത്രി ജലീൽ രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ടി.കരുണാകരൻ, പി.അബൂബക്കർ, സെക്രട്ടേറിയറ്റ് അംഗം രവീന്ദ്രൻ കോയ്യോടൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. സുധാകരൻ മാസ്റ്റർ സ്വാഗതവും ജോ. സെക്രട്ടറി സി.എൽ. ജേക്കബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.