ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ഇന്ന്

കണ്ണൂർ: ഗാന്ധിജയന്തി വാരാഘോഷത്തിൻെറ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിൻെറ ആഭിമുഖ്യത്തില് ‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന ഉപന്യാസ- ചിത്രരചന (വാട്ടര്‍കളര്‍) മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് ജില്ല പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മണിക്ക് തുടങ്ങും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരത്തിലും യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചന മത്സരത്തിലും പങ്കെടുക്കാം. ചിത്രരചനക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പേപ്പര്‍ ഒഴിച്ചുള്ള മറ്റ് സാമഗ്രികള്‍ കൊണ്ടുവരേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.