നാടോടിനൃത്ത മത്സരം: പള്ളൂർ വി.എൻ.പി ജി.എച്ച്.എച്ച്.എസ് ജേതാക്കൾ

മാഹി: പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ദേശീയതല നടോടി നൃത്ത മത്സരത്തിൽ മാഹി മേഖലതല വിജയികളായി. അ ടുത്ത വാരം പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. നിരഞ്ജനശ്രീ, നമ്രത ശശീന്ദ്രൻ, കെ.പി.എം. അഷിഗ, കെ. അരുണിമ, ഹൃഷിത ഹേമൻ, സായ്പ്രിയ കെ.സുജയൻ എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. കാർഷിക രംഗത്തെ ലിംഗ ചൂഷണമാവിഷ്കരിച്ച മാഹി മിഡിൽ സ്കൂൾ വിദ്യാർഥികൾ രണ്ടാം സ്ഥാനവും പ്രകൃതി സ്നേഹമവതരിപ്പിച്ച ഉസ്മാൻ ഗവ. ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. പ്രധാനാധ്യാപകൻ എം. മുസ്തഫ മത്സര പരിപാടി ഉദ്ഘാടനം ചെയ്തു. മിനി തോമസ് സ്വാഗതവും കദീജ നന്ദിയും പറഞ്ഞു. തങ്കലത, ബിബിൻ, അരിഷ്മ അനൂപ്, ശ്രീലയ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.