കോൺഗ്രസ് പ്രതിഷേധ പ്രകടനം

മാഹി: നഗരസഭ മുൻ കൗൺസിലർ നിയമവിരുദ്ധമായി നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെ ട്ട് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. അനുമതിയോ മുനിസിപ്പൽ ലൈസൻസോ ഇല്ലാതെ ദേശീയ പാതയോരത്ത് മൂന്ന് കടകളും റെയിൽവേ സ്റ്റേഷൻ റോഡിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന അനധികൃത ലേബർ ക്യാമ്പും നടത്തുന്നതിനെതിെര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധറാലി നടത്തിയത്. റീജനൽ അഡ്മിനിസ്ട്രേറ്റർ, പൊലീസ് സൂപ്രണ്ട്, മുനിസിപ്പൽ കമീഷണർ, ലേബർ ഓഫിസർ എന്നിവർക്ക് പരാതി നൽകിയതായി നേതാക്കൾ അറിയിച്ചു. അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് കോൺഗ്രസ് പ്രസിഡൻറ് രമേശ് പറമ്പത്ത് സ്റ്റാച്യൂ ജങ്ഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ അറിയിച്ചു. കെ.പി. ബഷീർ ഹാജി, കെ. മോഹനൻ, സത്യൻ കേളോത്ത്, പി. ശ്യാംജിത്ത്, സുമിത്ത്, പി.പി. ആശാലത, നളിനി ചാത്തു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.