കർണാടക മദ്യം കടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും

തലശ്ശേരി: കർണാടക മദ്യം കടത്തിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും. ഇരിട്ടി വിളമനയിലെ ചെങ്ങര വീട്ടിൽ സി. ബാലകൃഷ്ണനെയാണ് (52) ഒരു വർഷം തടവിനും ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. 2015 ആഗസ്റ്റ് 23ന് ഉച്ച മൂന്നിന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രാജേന്ദ്രനാണ് കൂട്ടുപുഴയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി എ.പി.പി വി. ജോഷി മാത്യു ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.