ആദിവാസി ക്ഷേമസമിതി മാർച്ച്​

കണ്ണൂർ: ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ആദിവാസികൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. അർഹരായ ആദിവാസികൾക ്ക് ഭൂമി നൽകുക, കാട്ടാനകളുടെയും വന്യജീവികളുടെയും ആക്രമണത്തിൽനിന്ന് ആദിവാസി മേഖലയെ സംരക്ഷിക്കുക, നിർമിതി പണിത വാസയോഗ്യമല്ലാത്ത വീടുകൾ പുതുക്കിപ്പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.എ. ജോസ് അധ്യക്ഷത വഹിച്ചു. കെ. േമാഹനൻ, കെ. ശ്രീധരൻ, ബിനോയ് കുര്യൻ, കെ.കെ. ജനാർദനൻ, പി.കെ. ജനാർദനൻ, കോട്ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.