ശിശുദിന റാലി

കണ്ണൂർ: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നവംബര്‍ 14 ന് നടക്കുന്ന ശിശുദിനറാലി പൊലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച് മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ സമാപിക്കും. റാലിയില്‍ അഞ്ഞൂറോളം കുട്ടികളെ പങ്കെടുപ്പിക്കും. സ്‌കൗട്ട് ആൻഡ് ഗൈഡ്, സ്റ്റുഡൻറ് പൊലീസ്, ജൂനിയര്‍ റെഡ് ക്രോസ് വളൻറിയര്‍മാരും റാലിയില്‍ അണിനിരക്കും. എ.ഡി.എം ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് ചെയര്‍മാനും ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി എം. ശ്രീധരന്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. ശിശുദിനാഘോഷത്തിൻെറ ഭാഗമായി ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ വർണോത്സവം പരിപാടി ഒക്ടോബര്‍ 27ന് രാവിലെ 10 മുതല്‍ തളാപ്പ് ഗവ. മിക്‌സഡ് യു.പി സ്‌കൂളില്‍ നടക്കും. ചിത്രരചന (നഴ്‌സറി, എല്‍.പി, യു.പി), മലയാളം പ്രസംഗം (എൽ.പി, യു.പി), കഥ, കവിത, ഉപന്യാസ രചന (യു.പി, ഹൈസ്‌കൂള്‍ ) വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഫോൺ: 9142340416, 9947290933. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.പി. നിര്‍മല ദേവി, ജില്ല ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് അഴീക്കോടന്‍ ചന്ദ്രന്‍, ജില്ല വൈസ് പ്രസിഡൻറ് മൊടപ്പത്തി നാരായണന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.