കോണ്‍ഫറന്‍സ് ഹാൾ ഉദ്ഘാടനം ഇന്ന്

തളിപ്പറമ്പ്: മുന്‍ എം.എല്‍.എ കെ.പി. രാഘവ പൊതുവാളിൻെറ സ്മരണാര്‍ഥം തൃച്ചംബരം കള്‍ചറല്‍ സൻെറര്‍ നിര്‍മിച്ച കോണ്‍ഫ റന്‍സ് ഹാളിൻെറ ഉദ്ഘാടനം വെള്ളിയാഴ്ച സി.പി.എം ജില്ല സെകട്ടറി എം.വി. ജയരാജന്‍ നിര്‍വഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാഘവ പൊതുവാളിൻെറ ഫോട്ടോ ലൈബ്രറി കൗണ്‍സിൽ മുന്‍ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ അനാച്ഛാദനം ചെയ്യും. ഉദിനൂര്‍ ജ്വാല തിയറ്റേഴ്സിൻെറ മര്‍ഫി, ജ്വാല കരുവാക്കോടിൻെറ ബാവുള്‍ എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് എം.വി. ജനാര്‍ദനന്‍, ടി.എന്‍. രാധാകൃഷ്ണന്‍, പി. രമേശന്‍, സി. രമേശന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.