ഇലക്ട്രിക് കടയിലെ കവർച്ച: ഒരാൾകൂടി അറസ്​റ്റിൽ

തളിപ്പറമ്പ്: മന്നയിലെ ഇലക്ട്രിക് കട മലബാർ ട്രേഡേഴ്സിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. പാല ക്കാട് ഷൊർണൂർ ഓങ്ങല്ലൂർ കാരക്കാട് പനങ്ങരയിലെ പി.ടി. മുത്തു എന്ന പട്ടമ്മാർ തൊടിയിൽ യൂസഫിനെയാണ് (42) സി.ഐ എൻ.കെ. സത്യനാഥൻ, എസ്.ഐ കെ.പി. ഷെൻ എന്നിവർ അറസ്റ്റ് ചെയ്തത്. കവർച്ചക്കാരിൽനിന്ന് കളവുമുതലാണെന്ന് അറിഞ്ഞുകൊണ്ട് സാധനങ്ങൾ വാങ്ങിയതിനാണ് ഇയാൾ പിടിയിലായത്. പൊലീസിൻെറ കണ്ണുവെട്ടിച്ച് ഒരുമാസത്തോളം വിവിധ ലോഡ്ജുകളിലായി ഒളിച്ചുകഴിഞ്ഞ ഇയാളെ പെരിന്തൽമണ്ണയിൽനിന്നാണ് പിടികൂടിയത്. കവർച്ചക്കുശേഷം മഞ്ചരവിയും കൂട്ടാളികളും ഇയാൾക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുകയാണ് പതിവ്. എ.എസ്.ഐ പുരുഷോത്തമൻ, സീനിയർ സി.പി.ഒ അബ്ദുറൗഫ്, സി.പി.ഒമാരായ സ്നേഹേഷ്, ബിനേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. ഈ കേസിൽ തമിഴ്നാട് സ്വദേശി മഞ്ചരവി (30), കൂട്ടാളികളായ നാദാപുരം കല്ലാച്ചിയിലെ അവിനാഷ് (23), ആന്ധ്രപ്രദേശിലെ അന്തോണി (27) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.